തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോള്‍ വില 105.48 രൂപയായി. കൊച്ചിയില്‍ ലിറ്ററിന് 103.42 രൂപയാണ് വില.
പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്ന് എന്ന സ്ഥാനം ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. കനത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വില വര്‍ധനവിന് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താമെന്ന ആശയം കേന്ദ്രം മുന്നോട്ടുവെച്ചെങ്കിലും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇതിനെ എതിര്‍ത്തതോടെ കേന്ദ്രം തീരുമാനം ഉപേക്ഷിച്ചിരുന്നു.