നടന്‍ നെടുമുടി വേണുവിന് വിട

 

തിരുവനന്തപുരം: നടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

അഭിനയരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നെടുമുടി വേണു നിരവധി നാടകങ്ങളിലും സിനിമകളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷാ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ചെയ്ത അദ്ദേഹം ഇന്ത്യന്‍ സിനിമയിലെത്തന്നെ അഭിനയ ചക്രവര്‍ത്തികളില്‍ ഒരാളായിരുന്നു.

ഭാര്യ: ടി.ആര്‍ സുശീല, മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍.