തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി തീരുമാനത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കി സ്കൂളുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.