നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിവധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

സെപ്റ്റംബര്‍ 12നാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ, ചില വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം മാറ്റിവയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.