ആലപ്പുഴയിൽ തെരുവുനായ ആക്രമണം: നാലു പേർക്ക് കടിയേറ്റു

ആലപ്പുഴ: ആലപ്പുഴയിലെ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, ഒരു ബൈക്ക് യാത്രക്കാരന്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. നായയെ പിന്നീട് നഗരസഭ നിയോഗിച്ച പട്ടിപിടുത്തക്കാര്‍ വലയുപയോഗിച്ച് പിടികൂടി. നായക്ക് പേ ഉണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. അതേസമയം, കടിയേറ്റവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും റാബിസ് വാക്‌സിന്‍ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇ എം എസ് സ്റ്റേഡിയത്തിലും പരിസരത്തുമായി നിരവധി തെരുവ് നായ്ക്കള്‍ കൂട്ടമായി അലഞ്ഞുതിരിയുന്നത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്.

LEAVE A REPLY