ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍ വില കുറയുമെന്നത് അടിസ്ഥാന രഹിതമെന്ന് മന്ത്രി

തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജി.എസ്.ടി എടുത്തുകളയുകയല്ല വേണ്ടത്. ഇതിനായി സെസ് കുറയ്ക്കുകയാണ് വേണ്ടത്. പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജി.എസ്.ടി കൗണ്‍സിലില്‍ പെട്രോള്‍ വിഷയത്തില്‍ കേരളം നിലപാട് വ്യക്തമാക്കി. ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY