18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും വാക്‌സിന്‍: ഹിമാചല്‍പ്രദേശിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിന്‍ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കി ഹിമാചല്‍പ്രദേശ്. ഇതോടെ നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന ബഹുമതി ഹിമാചല്‍പ്രദേശിന് സ്വന്തം.

കൊറോണ പ്രതിരോധത്തിനായുള്ള സംസ്ഥാനത്തിന്റെ പരിശ്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കൊറോണ പ്രതിരോധത്തിലും വാക്സിന്‍ വിതരണത്തിലും സംസ്ഥാനം തുടക്കം മുതല്‍ക്കേ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2020 നവംബര്‍ 30 നകം രണ്ട് ഡോസ് വാക്സില്‍ വിതരണം പൂര്‍ണമാക്കാനാണ് സംസ്ഥാനത്തിന്റെ പരിശ്രമമെന്ന് ഹരിയാന ആരോഗ്യമന്ത്രി ഡോ.രാജീവ് സൈസല്‍ പറഞ്ഞു.