ഹിമാചൽ പ്രദേശിലെ ലാഹോൾ- സ്പിതി ജില്ലയില്‍ മണ്ണിടിച്ചില്‍. 13 ഗ്രാമങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും തന്നെ ഇല്ല. മലയുടെ ഒരു ഭാഗം ഒന്നാകെ ഇടിഞ്ഞ് ചന്ദ്രഭാഗ നദിയിലേക്ക് പതിക്കുകയായിരുന്നു.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചന്ദ്രഭാഗ നദിയുടെ ഒഴുക്ക് തടസപ്പെട്ടതായും സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്തെ സാഹചര്യം വിലയിരുത്താൻ ജില്ലാഭരണകൂടം ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.