മണി ഹെയ്​സ്റ്റ്​ റിലീസ് ദിനത്തില്‍ അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ കമ്പനി

ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ
സ്പാനിഷ് സീരീസ് ആണ് മണി ഹീസ്റ്റ്. സെപ്റ്റംബർ 3 നാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ മണി ഹെയ്സ്റ്റിന്‍റെ ഫൈനൽ സീസൺ ആയ 5 റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മണി ഹീസ്റ്റിന്റെ റിലീസ് ദിനത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ കമ്പനി. ജയ്​പൂർ ആസ്​ഥാനമായ ‘വെർവെ ലോജിക്​’ എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് ‘നെറ്റ്​ഫ്ലിക്​സ്​ ആൻഡ്​ ചിൽ ഹോളിഡേ’ എന്ന പേരില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാർക്ക്​ അന്നേ ദിവസത്തെ ടൈംടേബിളും കമ്പനി പുറത്തിറക്കി.