ഖത്തറിലേക്കുള്ള വിമാന യാത്രകൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം

കോവിഡ് വ്യാപന സാഹചര്യത്തിൽ ഖത്തറിലേക്കുള്ള വിമാനയാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഏപ്രിൽ 25 മുതൽ ഖത്തറിലേക്കുള്ള വിമാന യാത്രകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യാത്രക്കാരൻ യാത്രയ്ക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ അംഗീകരിച്ച ലബോറട്ടറികളില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ഏപ്രില്‍ 25 ഞായറാഴ്ച്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഖത്തറിലെത്തിയതിന് ശേഷമുള്ള മറ്റ് നിബന്ധനകള്‍ പതിവുപോലെ തുടരും.