ഡൽഹിയിൽ ഒരാഴ്ച സമ്പൂർണ്ണ കർഫ്യൂ; അവശ്യ സർവീസുകളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കും

ഞായറാഴ്ച ഡല്‍ഹിയില്‍ 25,462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 161 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ വീണ്ടും 1500ന് മുകളിലെത്തി.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഇന്ന് മുതൽ ഒരാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച വരെയാണ് കർഫ്യൂ. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സർക്കാർ ഓഫീസുകളും അവശ്യ സർവീസുകളും മാത്രമാകും പ്രവർത്തിക്കുക.