പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള നിയമന ഉത്തരവുകള്‍ മാർച്ച് 12 മുതല്‍ വിതരണം ചെയ്യും 

ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാർ വിവിധ പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവർക്കുള്ള നിയമന ഉത്തരവ് ഇന്ന് (മാർച്ച് 12) മുതല്‍ വിതരണം ചെയ്യും. 3899 പോളിംഗ് ബൂത്തുകളിലേക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നും രണ്ടും മൂന്നും പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായുള്ള നിയമന ഉത്തരവാണ് ഇന്ന് മുതല്‍ വിതരണം ചെയ്യുന്നത്. പോളിംഗ് ബൂത്തിലേക്കാവശ്യമായ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കരുതല്‍ ജീവനക്കാരടക്കം 21084 ഉദ്യോഗസ്ഥര്‍ക്കായുള്ള നിയമന ഉത്തരവാണ് വിതരണം ചെയ്യുന്നത്.

ശനിയാഴ്ച അവധി ദിവസമായതിനാല്‍ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച തന്നെ നിയമന ഉത്തരവ് കൈപ്പറ്റണമെന്നും അല്ലാത്ത പക്ഷം ശനിയാഴ്ച ഉത്തരവ് കൈപ്പറ്റുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 17 മുതല്‍ 19 വരെ തീയതികളില്‍ നിയമസഭാ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലന പരിപാടികള്‍ 20ന് പൂര്‍ത്തിയാകും.