ഹോട്ടൽ, ഗതാഗതം, ആരോഗ്യം, ലോൻഡ്രി, ബ്യൂട്ടി സലൂണുകൾ എന്നീ അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി. ഉത്തരവ് മാർച്ച് 28മുതൽ നിലവിൽ വരും. യു.എ.ഇ ഫെഡറൽ സർക്കാർ ജിവനക്കാർക്കും മന്ത്രാലയ ജീവനക്കാർക്കും ആഴ്ചയിലൊരിക്കൽ പരിശോധന നേരത്തെ നിർബന്ധമാക്കിയിരുന്നു. വാക്സിനെടുത്തവരെ മാത്രമാണ് പരിശോധനയിൽ നിന്ന് ഒഴിവാക്കുക.