അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടി സൗദി അറേബ്യ

സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടി. മാർച്ച് 31 ന് അന്താരാഷ്ട്ര അതിർത്തികൾ തുറക്കുമെന്നായിരുന്നു സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മെയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള സാധാരണ വിമാന സർവീസുകൾ തുടങ്ങുകയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.

വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായത് കൊണ്ടാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മെയ് 17 ന് രാത്രി 1 മണി മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീക്കുമെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.