കേരളത്തിൽ കോവിഡ് വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോവിഡ് നിരക്ക് വീണ്ടും കുതിച്ചുയരുകയാണ്. 12.48 ആണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ഇൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഒന്നര മാസത്തിനു ശേഷം ഇത് ആദ്യമായാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ന് മുകളിലെത്തുന്നത്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ 10 ഇരട്ടി കൂടുതലാണ് കേരളത്തിലെ കോവിഡ് കണക്കുകൾ. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും, കോവിഡ് ബാധിതരായി ചികിത്സയിൽ ഉള്ളവരുടെ എണ്ണവും രാജ്യത്ത് കഴിഞ്ഞ ഒന്നര മാസമായി കേരളത്തിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72,891 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലാണ്. 3607 പേർ ഇതുവരെ മരണമടഞ്ഞു. എറണാകുളം ജില്ലയിലാണ് കോവിഡ് വ്യാപനം വളരെ രൂക്ഷമായി തുടരുന്നത്. കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലും കോവിഡ് നിരക്ക് ഉയരുകയാണ്.