കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ നിർത്തിവെച്ച ഗാർഹിക വിസ വിതരണം പുനരാരംഭിച്ചതോടെയാണ് കേരളത്തിൽ നിന്നുള്ള റിക്രൂട്ട്മെന്റിന് അവസരം ഒരുങ്ങുന്നത്. ഇന്ത്യയിൽ നിന്ന് പുതുതായി ഗാർഹിക ജോലിക്കാരെ കുവൈറ്റിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യയിൽ കേരളത്തിൽ നിന്നാണ് ആദ്യ റിക്രൂട്ട്മെന്റ് എന്നാണ് വിവരം. കുവൈറ്റിൽ 80000 ഗാർഹി തൊഴിൽ ഒഴിവുകൾ ഉണ്ടെന്നാണ് റിക്രൂട്ട്മെന്റ് ഓഫീസിൽ യൂണിയനിൽ നിന്ന് ലഭിച്ച വിവരം.
ഇന്ത്യ, ഫിലിപ്പീൻസ്, ശീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈറ്റ് മുൻഗണന നൽകുന്നത്. റിക്രൂട്ട്മെന്റ് തടസപ്പെടുകയും അവധിക്ക് നാട്ടിൽ പോയ തൊഴിലാളികൾക്ക് തിരിച്ചു വരാൻ സാധിക്കാതെയും വന്നതോടെയാണ് തൊഴിൽ ക്ഷാമം രൂക്ഷമായത്.