മാസ്റ്റര്‍ റിലീസ്: വിജയ് മുഖ്യമന്ത്രിയെ കണ്ടു

പുതുചിത്രം മാസ്റ്ററിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇളയ ദളപതി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടു. തിയേറ്റര്‍ തുറക്കണമെന്നും മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും വിജയ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

എടപ്പാടി പളനിസ്വാമിയുടെ വസതിയിലെത്തിയാണ് വിജയ് മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല.