ജലനിധിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ശുദ്ധജല വിതരണ പദ്ധതിയായ ജലനിധിയുടെ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസുകളില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. തൊടുപുഴയിലുള്ള ഇടുക്കി റീജിയണല്‍ ഓഫീസിലും, കണ്ണൂരിലുള്ള റീജിയണല്‍ ഓഫീസിലുമാണ് ഒഴിവുകള്‍.

10 വര്‍ഷം ഗ്രാമീണവികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.