തോപ്പുംപടി മേഖലയിൽ രണ്ടും,മൂന്നും, ഇരുപതും വാർഡുകളിലെ രൂക്ഷമായ രോഗവ്യാപനം മറ്റുഭാഗങ്ങളിലേക്ക് പകരാതിരിക്കുന്നതിനായി ഇന്നു വൈകുന്നേരം പോലീസിന്റെ നേതൃത്വത്തിൽ ആ മേഖലയുടെ പ്ലാൻ തയാറാക്കിക്കൊണ്ട് അവിടെയുള്ള കോട്നായ്ന്മെന്റ് സോണിന്റെ ഏരിയ വർധിപ്പിച്ചു, തോപ്പുംപടി,ഫോർട്ട് കൊച്ചി മേഖലകൾക്ക് ആലുവയിലെ പോലെ കർശന നടപടി സ്വീകരിക്കാൻ പോകുന്നു.
അതുപോലെ കളമശ്ശേരി,ഇടപ്പള്ളി,ചേരാനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ അൻപതോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതിൽ കളമശ്ശേരി മേഖല ഒരു ഇൻഡസ്ട്രിയൽ ഏരിയ ആയതുകൊണ്ട് തന്നെ അവിടെയൊരു വ്യാവസായിക വിപുലീകരണം കൊടുത്തു ആ മുനിസിപ്പാലിറ്റി പൂർണ്ണമായും നിയന്ത്രണ മേഖല ആകുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചിചിക്കുന്നത്. ഇന്നു വൈകുന്നേരം ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ചേർന്ന് ആവശ്യമായ ക്രമീകരണം നടത്തും. പോലീസിനോടും ഹെൽത്ത് ഡിപ്പാർട്മെന്റിനോടും പറഞ്ഞിരിക്കുന്നത് വ്യാപനത്തോത് കൂടുതലായ പ്രദേശത്തിന്റെ പ്ലാൻ തയാറാക്കി അവിടെ പൂർണ്ണമായും കണ്ടൈൻ ചെയ്യാനാണ് അവിടെ ആവശ്യമായിട്ടുള്ള നിരോധനങ്ങൾ ഏർപെടുത്താനുള്ള നടപടി കോടതി സ്വീകരിച്ചു വരുകയാണ്.
കർഫ്യു പ്രഖ്യാപിച്ചിട്ടുള്ള കോൺടൈന്മെന്റ് സോണുകളിൽ ഒരു അയവും വരുത്താൻ സാധിക്കുകയില്ല അതു കർശനമായി തന്നെ മുന്നോട്ടുപോകും. തോപ്പുംപടി, ഫോർട്ട് കൊച്ചി മേഖലകളിൽ ഇപ്പോൾ 56-ഓളം കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ട്ഉള്ളത് അവിടെയാണിപ്പോൾ ചെല്ലാനത്തേക്കാൾ കൂടുതൽ സൂക്ഷിക്കേണ്ടതായി സർക്കാർ കാണുന്നത്. അവിടെ ധാരാളം ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ്. ഒരു വീട്ടിൽ തന്നെ ആറും ഏഴും ആളുകളാണ് താമസിക്കുന്നത്. പോസിറ്റീവ് ആയ ആളുകളെ എല്ലാം ഇപ്പോൾ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും പ്രൈമറി കോണ്ടാക്ടിൽ ഉള്ള ആളുകൾ ഇപ്പോൾ പല സ്ഥലങ്ങളിലും ഒരുമിച്ച് താമസിക്കുന്നു, അതുകൊണ്ടു നാളെ രാവിലെ പ്രൊഫഷണൽമാരും, MLA-മാരും ഒരു യോഗം വച്ചിരിക്കുകയാണ്. അവിടെ തന്നെ നമുക്ക് ക്വാറന്റീൻ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നുള്ളത് കോർപറേഷനോട് ആവശ്യപ്പെട്ടിരിക്കുയാണ്.
അങ്ങനെ ഫോർട്ട് കൊച്ചി ഭാഗത്തുള്ള പ്രൈമറി കോണ്ടക്ടസിൽ ഉള്ള എല്ലാ ആളുകളെയും പൂർണ്ണമായും ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റാൻ കഴിയുമെങ്കിൽ മാറ്റണം.