കോവിഡ് 19 രോഗവ്യാപന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സംരക്ഷണത്തിനായി ഒട്ടനവധി പദ്ധതികളാണ് നമ്മുടെ ആരോഗ്യവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിനായി കുടുംബശ്രീയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാൻഡ് കെയർ .
യുവജനങ്ങളെക്കാളേറെ വയോജനങ്ങൾക്ക് രോഗബാധ വേഗത്തിൽ പിടിപെടുന്നു എന്നുള്ള സാഹചര്യത്തിൽ നേരത്തെ തന്നെ 65 വയസിനു മുകളിലുള്ള വയോജനങ്ങൾ വീടിനു പുറത്തു ഇറങ്ങരുത് എന്നുള്ള സർക്കാർ ഉത്തരവിനെ അനുകൂലിച് പൊതുജനങ്ങളിലേക്ക് ഒരു അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗ്രാൻഡ് കെയർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .
പ്രധാനമായും നാലുഘട്ടങ്ങളിലൂടെയാണ് ഈ പദ്ധതി കടന്നുപോകുന്നത്. സാമൂഹിക നീതിവകുപ്പ് , വനിതാ ശിശുവികസന വകുപ്പ്, സാമൂഹിക സുരക്ഷാ മിഷൻ, കുടുംബശ്രീ എന്നു വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഗ്രാൻഡ് കെയർ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അയൽക്കൂട്ടങ്ങളെ കേന്ദ്രികരിച്ചാണ് പ്രധാമമായും ഈ പദ്ധതി നടപ്പിലാക്കുന്നത് .
ഒറ്റക്ക് താമസിക്കുന്നവർ,മറ്റുവിഷമങ്ങൾ അനുഭവിക്കുന്നവർ എന്നിവരിലേക്കാണ് പ്രധാനമായും ഈ പദ്ധതിയുടെ കരുതലെത്തിക്കുന്നത്. വയോജനങ്ങളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾ മനസിലാക്കി അവക്ക് പരിഹാരമെത്തിക്കുന്നതിനായി ഗ്രാൻഡ് കെയർ പദ്ധതി കുടുംബശ്രീക്കാരെയും,അങ്കണവാടി പ്രവർത്തകരെയും ഏകോപിപ്പിച്ചു പരിശീലനം നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ പരിശീലനം ലഭിച്ചവർ ഇതിന്റെ അടിസ്ഥാനത്തിൽ വയോജനങ്ങൾക്ക് വേണ്ടി 7 ചോദ്യാവലി തയാറാക്കുകയും ഇതിനനുസരിച്ചുള്ള ആരോഗ്യ, മാനസിക ചികിത്സ ഉറപ്പുവരുത്തുന്നതുമാണ്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച 50 വോളന്റീർമാർ അടങ്ങുന്ന ജില്ലാ കാൾ സെന്റര് പ്രവർത്തനസജ്ജം ആയിരിക്കുകയാണ്.
കോവിഡ് 19 രോഗവ്യാപന സാഹചര്യത്തിൽ ഇത്തരത്തിൽ ആരോഗ്യ,മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒട്ടനവധി വയോജനങ്ങൾ നമ്മുടെ ചുറ്റും ഉണ്ടാകാം, അത്തരത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കായി ഗ്രാൻഡ് കെയർ പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 0484-2424038 എന്ന നമ്പറിലേക് ബന്ധപെടുക.