മോറട്ടോറിയം ആനുകൂല്യത്തിനായി ആവശ്യപ്പെട്ടില്ലെങ്കിൽ അക്കൗണ്ടിൽനിന്ന് പണംപിടിക്കുമെന്ന് ചില ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുചില ബാങ്കുകളാകട്ടെ അറിയിച്ചില്ലെങ്കിലും ആനുകൂല്യം നൽകാൻ സന്നദ്ധരാണെന്നും അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ ബാങ്ക് ഏതുരീതിയിലാണ് മോറട്ടോറിയത്തെ കൈകാര്യം ചെയ്യുന്നതെന്ന് അറിയാം:
എസ്ബിഐ – ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം നൽകും-അതിനായി stopemi.lhotri@sbi.co.in എന്ന ഇ-മെയിൽ വഴി ആവശ്യപ്പെടാം.
കാനറ ബാങ്ക് – ആനുകൂല്യം ആവശ്യപ്പെട്ടാൽമാത്രം ലഭ്യമാക്കും. ഇതിനായി ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് മറുപടിയായി ‘NO’ അയച്ചാൽ ഇഎംഐ പിടിക്കുന്നത് നിർത്തും. 8422004008 ആണ് മൊബൈൽ നമ്പർ. എസ്എംഎസ് ലഭിക്കാത്തവർക്ക് retailbankingwing@canarabank.com എന്ന മെയിലിലൂടെ ആവശ്യപ്പെടാം.
ഐസിഐസിഐ ബാങ്ക് – ഇരുചക്ര വാഹന വായ്പ, ബിസിനസ്, കാർഷിക, സ്വർണ വായ്പകൾക്ക് അറിയിച്ചില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റ് വായ്പകളെടുത്തവർ അറിയിച്ചാൽമാത്രമെ ആനുകൂല്യം ലഭിക്കുകയുള്ളു. അതിനായി ബാങ്കിന്റെ https://buy.icicibank.com/moratorium.html എന്ന വെബ്സൈറ്റിൽപോയി മോറട്ടോറിയത്തിന് അർഹമാണോയെന്ന് പരിശോധിച്ച് മൊറൊട്ടോറിയത്തിന് അപ്ലൈ ചെയ്യാവുന്നതാണ്.
ഫെഡറൽ ബാങ്ക് – അഞ്ചുകോടി രൂപവരെ ബിസിനസ് വായ്പയെടുത്തവർക്കും കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവ എടുത്തവർക്കും ആവശ്യപ്പെടാതെതന്നെ മൊറൊട്ടോറിയം ലഭിക്കും. അഞ്ചുകോടിക്കുമുകളിലുള്ള ബിസിനസ് വായ്പയെടുത്തവരും മറ്റ് വായ്പയെടുത്തവരും മോറട്ടോറിയത്തിനുവേണ്ടി ആവശ്യപ്പെടണം. കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവയെടുത്തവർക്ക് ആനുകൂല്യം വേണ്ടെങ്കിൽ option@federalbank.co.in എന്ന മെയിലിൽ വിവരം അറിയിച്ചാൽ മതി
എച്ച്ഡിഎഫ്സി ബാങ്ക് – ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രംആനുകൂല്യം ലഭ്യമാകും. ഇതിനായി 022 50042333, 022 50042211 എന്ന നമ്പറുകളിൽ ബന്ധപ്പെടണം. https://apply.hdfcbank.com/vivid/afp#Application_moratorium_momo എന്ന ബാങ്ക് വെബ്സൈറ്റ് ലിങ്ക് വഴിയും ഇതിന് സൗകര്യമുണ്ട്.
ആക്സിസ് ബാങ്ക് – ഗോൾഡ് ലോൺ, കെസിസി ലോൺ, ഫാർമർ ലോൺ, മൈക്രോ ഫിനാൻസ് ലോണുകൾ, കമ്മോഡിറ്റി ലോൺ, ട്രാക്ടർ ലോൺ, കമേഴ്സ്യൽ വെഹിക്കിൾ ലോൺ, കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ലോൺ, ബിസിനസ് ലോൺ തുടങ്ങിയവയ്ക്ക് ആവശ്യപ്പെട്ടാൽമാത്രമേ ആനുകൂല്യം ലഭിക്കൂ-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കുമോയെന്നറിയാൻ https://application.axisbank.co.in/webforms/axis-support/EMIConsentPage.aspx?p=ASEhvRJo2T6VjSwB&_ga=2.243407749.1891251696.1586335934-1299093085.1586335934 എന്ന ബാങ്കിന്റെ വെബ്സൈറ്റ് നോക്കുക. തുടർന്ന് ബാങ്കിന് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ ചെയ്യുകയോ വേണം.
ബജാജ് ഫിൻസർവ് – ആവശ്യപ്പെട്ടാൽമാത്രം മൊറൊട്ടോറിയം ലഭ്യമാകും.അതിനായി wecare@bajajfinserv.in-ലേയ്ക്ക് ലോണിന്റെ വിവരങ്ങൾ ഇമെയിൽ ചെയ്യുക.
ബാങ്ക് ഓഫ് ബറോഡ – ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം ആനുകൂല്യം ലഭിക്കും. ഇതിനായി ബാങ്കിൽ നിന്ന് അയക്കുന്ന മൊറൊട്ടോറിയം സ്റ്റോപ്പ് മെസ്സേജിന് മറുപടി നൽകുകയോ മോറട്ടോറിയം ആവശ്യപ്പെട്ട് സമീപത്തുള്ള ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിനെ സമീപിക്കുകയോ ചെയ്യുക.
ഐഡിബിഐ ബാങ്ക് – എല്ലാവർക്കും മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും. ആവശ്യമില്ലാത്തവർ moratorium@idbi.co.in എന്ന വിലാസത്തിൽ അറിയിക്കണം.
കൊട്ടക് മഹീന്ദ്ര ബാങ്ക് – ആവശ്യപ്പെട്ടാൽമാത്രം-അതിനായി pay.later@kotak.com വഴി ആവശ്യപ്പെടണം. https://www.kotak.com/en/covid-19/installment-moratorium.html എന്ന ലിങ്ക് വഴിയും ആവശ്യപ്പെടാം.
പഞ്ചാബ് ആൻഡ് സിന്റ് ബാങ്ക് – ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും. മോറട്ടോറിയം ആവശ്യമില്ലെങ്കിൽ 8652634668 ലേയ്ക്ക് ‘NO’ എന്ന് എസ്എംഎസ് അയയ്ക്കുക.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് – ഗ്രാമീണ മേഖലയിലുള്ളവർക്കും കർഷകർക്കും ആവശ്യപ്പെട്ടില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റുള്ളവർ ആവശ്യപ്പെട്ടാൽമാത്രം നൽകും. ഇതിനായി 8007010908 എന്ന മൊബൈലിലേയ്ക്ക് എസ്എംഎസ് വഴി അപേക്ഷിക്കണം. help@idfcfirstbank.com ലേയ്ക്കും ഇ-മെയിൽ അയയ്ക്കാം.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിൽ എല്ലാവർക്കും ആനുകൂല്യം ലഭിക്കും. ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം.