കേരളത്തിൽ മൂന്നു പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേർ കണ്ണൂരിൽ നിന്നും ഒരാൾ പാലക്കാട് നിന്നും ആണ്. രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ വിദേശത്തുനിന്ന് വന്ന ആളാണ്. രണ്ടുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.
19 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കാസർഗോഡ് 12, തൃശൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ 3, കണ്ണൂർ ഒരാളുമാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 378 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 178 പേർ വിവിധ ജില്ലകളിലായി ഇപ്പോൾ ചികിത്സയിലാണ്. 198 പേർ ഇതുവരെ രോഗമുക്തി നേടി. ദിവസേനയുള്ള രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. 1,12183 പേർ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. ഇതിൽ
1,11468 പേർ വീടുകളിലും 715 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
മുഖ്യമന്ത്രി എല്ലാവർക്കും വിഷുദിനാശംസകളും അംബേദ്കർ ജയന്തി ദിനാശംസയും നേർന്നു. ഇത്തവണത്തെ വിഷുക്കൈനീട്ടവും റമദാൻ മാസത്തിലെ ചക്കാത്തും ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.