നിർഭയ കേസിലെ നാല് പ്രതികളെയും തിഹാർ ജയിലിൽ തൂക്കിലേറ്റി. 2012 ഡിസംബർ 16-ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗം നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് വലിയതോതിലുള്ള നിയമ പോരാട്ടമാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നതിനായി നടന്നത്.
ഉപദ്രവിച്ചവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിർഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവർഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ നടപ്പിലാകുന്നത്.പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.പുലർച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് നാല് പ്രതികളെയും തിഹാർ ജയിലിൽ തൂക്കിലേറ്റി ശിക്ഷ നടപ്പിലാക്കിയത്.വിധി നടപ്പാക്കുമ്പോൾ സുപ്രീം കോടതിയുടെ സമീപത്ത് നിർഭയയുടെ അമ്മ ആശാ ദേവിയും ഉണ്ടായിരുന്നു.