മോറട്ടോറിയം നിങ്ങളുടെ വായ്‌പാ തിരച്ചടവിനെ എങ്ങനെ ബാധിക്കും ?

കോറോണ വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക്ഡൗൺ ആയ സാഹചര്യത്തിൽ ആർബിഐ മുന്നുമാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. പണവായ്പ അവലോക യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മുതലിന്റെയും  പലിശയുടെയും  തിരിച്ചടവിനും കാലാവധി വായ്പകളുടെ തിരിച്ചടവിനും 3 മാസം അധികസമയം ഏർപ്പെടുത്തി എന്നതാണ് മൊറട്ടോറിയം പ്രഖ്യാപനം കൊണ്ട് അർത്ഥമാക്കുന്നത്. 2020 മാർച്ച് 1 ന് നിലവിലുള്ള എല്ലാ തിരിച്ചടവുകൾക്കും മൂന്നുമാസത്തേക്ക് സാവകാശം കിട്ടും എന്നാണർത്ഥം. ടേം  ലോണുകൾ,  അതായത് നിശ്ചിത കാലാവധി അടച്ച് തീർക്കേണ്ടുന്ന  വായ്പകൾക്കും,  സ്വർണ്ണപ്പണയ വായ്പ പോലെ ഒന്നിച്ച് തിരിച്ചടയ്ക്കുന്ന വായ്പകൾക്കും ക്രെഡിറ്റ് കാർഡ് തിരിച്ചടവിനും  മോറട്ടോറിയം ബാധകമാണ്.

ബാങ്ക്,  റീജണൽ ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക്,  ബാങ്ക് ഇതര ധന സ്ഥാപനം, സ്മാൾ ഫിനാൻസ് ബാങ്ക്,  ഹൗസിംഗ് ഫിനാൻസ് കമ്പനി,  മൈക്രോഫിനാൻസ് എന്നിങ്ങനെ എല്ലാ വായ്പാ വിതരണ സ്ഥാപനങ്ങൾക്കും മോറട്ടോറിയം ബാധകമാണ്. ഭവന വായ്പ,  വാഹനവായ്പ,  വ്യക്തിഗത വായ്പ,  വിദ്യാഭ്യാസ വായ്പ,  ബിസിനസ് വായ്പ,  വ്യവസായ വായ്പ,  കൃഷി വായ്പ എന്നിങ്ങനെ നിശ്ചിത കാലാവധിയിൽ  അടച്ച് തീർക്കേണ്ടുന്ന  വായ്പകൾക്കെല്ലാം  മോറട്ടോറിയം ബാധകമാകും. മൊബൈൽ, ടിവി തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങാനെടുത്ത കൺസ്യൂമർ വായ്പകളും ഇതിൽ ഉൾപ്പെടും. ആർബിഐയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കുകളാണ് ഇനിയത് നടപ്പാക്കേണ്ടത്. നിങ്ങളുടെ ബാങ്കിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെങ്കിൽ, അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ഇഎംഐ ഈടാക്കിയേക്കാം. ഉടനെ ഇക്കാര്യത്തിൽ വ്യക്തതവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉന്നതതലത്തിൽ യോഗം ചേർന്ന് ബാങ്കുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബോർഡിന്റെ അംഗീകാരം ഇതിന് ആവശ്യമാണ്. അതിനുശേഷം ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കും. ക്രഡിറ്റ് കാർഡ് വായ്പ ടേം ലോണല്ലാത്തതിനാൽ മൊറട്ടോറിയത്തിന്റെ പരിധിയിൽവരുന്നില്ല.

വർക്കിങ് ക്യാപിറ്റൽ ലോണുകളുടെ പലിശ തിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയും ലഭിക്കും. എന്നാൽ മോറട്ടോറിയം കാലയളവിലെ പലിശകൂടി മൂന്നുമാസം കഴിയുമ്പോൾ  തിരിച്ചടയ്ക്കേണ്ടിവരും. വായ്പയെടുത്തപ്പോൾ നൽകിയ സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾക്ക് മാറ്റമുണ്ടാകില്ല. അതിനാൽ ഇക്കാര്യത്തിൽ ബാങ്കിൽനിന്ന് വ്യക്തതവരുത്തേണ്ടിവരും.

മൊറട്ടോറിയം ലഭിക്കാൻ ഇടപാടുകാർ മൊറട്ടോറിയം വേണമെന്ന് ലളിതമായ ഒരു അപേക്ഷ നൽകേണ്ടിവരും. ഇത് എസ് എം എസ് ആയിപ്പോലും  നടപ്പാക്കാനാകും. അപേക്ഷ നൽകാത്തവരുടെ മാസത്തവണ സാധാരണ നിലയിൽ തുടരുകയും ചെയ്യും. വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയവും പലിശയടവ് മാറ്റിവെയ്ക്കുന്നതും കോവിഡ് പ്രതിസന്ധി മറികടക്കാൻ ഇടപാടുകാർക്ക് ലഭ്യമാക്കുന്ന സൗകര്യം ആണെന്ന് റിസർബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY