സംസ്ഥാനത്ത് നിലവിൽ 14 കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും സംസ്ഥാനം അതീവ ജാഗ്രതയിൽ തന്നെയാണ്. 110 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും സന്നദ്ധ പ്രവർത്തനങ്ങളിൽ കേരള സർക്കാരിനൊപ്പം പ്രവർത്തിക്കണമെന്ന് നിർദേശം ഉണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സംശയാസ്പദമായ 1179 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 889 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 213 പേരുടെ സാമ്പിൾ പരിശോധനാഫലം ലഭിക്കാനുണ്ട്.