കോവിഡ് 19: തിരുവനന്തപുരം റിസോർട്ട് ഉടമകൾക്ക് ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശം

തലസ്ഥാനത്ത് മൂന്ന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പൊതു ചടങ്ങുകൾ മാറ്റണമെന്നും ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. വർക്കലയിൽ ഇറ്റാലിയൻ വിനോദ സഞ്ചാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ റിസോർട് ഉടമകൾക്കും കളക്ടർ കർശന നിർദേശം നൽകി

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളിലുള്ള വിദേശ ടൂറിസ്റ്റുകളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്തേക്ക് അയക്കാതെ അവിടെത്തന്നെ താമസിപ്പിക്കണമെന്നാണ് റിസോർട്ട് ഉടമകൾക്ക് കളക്ടർ നൽകിയ നിർദേശം. നിർദേശങ്ങൾ പാലിക്കാത്ത റിസോർട്ടുകൾക്കെതിരെ കർശന നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു.

ഹോം ക്വാറന്റൈനിലുള്ളവർ കർശനമായി നിർദേശങ്ങൾ പാലിക്കണമെന്നും സഹായം ആവശ്യമുള്ളവർ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.