കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ ചികിൽസിച്ച രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനെയുമാണ് രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിയും മാതാപിതാക്കളും ഇന്നലെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുകെ പൗരനുമാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരെ ചികിൽസിക്കുന്ന സംഘത്തിൽ ഉള്ളവരായിരുന്നു ഈ രണ്ട് ഡോക്ടർമാരും നഴ്‌സും.
ഇന്നലെ മുതൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെയാണ് ഇന്ന് രാവിലെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയത്. ഇവരെ വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകി വീടുകളിലേക്ക് അയച്ചു.