കുട്ടികളെ മണ്ണില്‍ കളിക്കാന്‍പോലും അനുവദിക്കാത്ത രക്ഷിതാക്കള്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് പെരുമ്പാവൂര്‍ സ്വദേശി ചെറുകുന്നം സ്വദേശി ജിബി . ഭൂതത്താന്കെട്ടില്നിന്നും തുടങ്ങുന്ന പെരിയാര്‍വാലി വലിയ കനാലില്‍ കുത്തൊഴുക്കിനെ വകവയ്ക്കാതെ മൂന്നര വയസ്സുള്ള നോയലും ഏബിളും നീന്തിക്കുളിക്കുമ്പോള്‍ നീന്തലും വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണാന്‍ നാം ഓരോരുത്തരും തയ്യാറാകണം.
കുടുംബങ്ങളുടെ പ്രതീക്ഷയാകേണ്ട പല കുട്ടികളും മുതിര്‍ന്നവരും നീന്തലറിയാതെ ജീവന്‍നഷ്ടപ്പെടുത്തുന്ന ഈ കാലത്താണ് തന്റെയും സഹോദരിയുടെയും കുട്ടികളെ നടക്കാന്‍ തുടങ്ങുന്നതിനൊപ്പം നീന്താനും പഠിപ്പിച്ച് ചെറുകുന്നം സ്വദേശി ജിബി മറ്റുള്ള രക്ഷിതാക്കള്‍ക്കും മാതൃകയാകുന്നത്.
പല വിദ്യാലയങ്ങളിലും കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം ഒരുക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും പദ്ധതി എത്രത്തോളം നടപ്പിലാക്കുന്നുണ്ടെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. വിനോദ യാത്രകളിലുംമറ്റും ആഴങ്ങളില്‍ നമ്മുടെ കുട്ടികളുടെ ജീവന് ഇനിയും നഷ്ടമാകാതിരിക്കട്ടെ.