പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ക്രാഷ് കോച്ചിങ്ങിനു അവസരം

2020 ലെ നീറ്റ്, എൻജിനീയർ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ്‌ടു സയൻസ് പഠിക്കുന്ന പട്ടികവർഗ്ഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ക്രാഷ് കോച്ചിങ് ക്ലാസ്സിൽ പഠിക്കാൻ അവസരം. പരീക്ഷയ്ക്ക് മുൻപായി ഒരു മാസത്തെ ക്രാഷ് കോച്ചിങ് ക്ലാസ് ആണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക് ഭക്ഷണം, താമസം എന്നിവ സൗജന്യമായി ലഭിക്കും.
രക്ഷിതാവിന്റെ സമ്മത പത്രം, പ്ലസ് വൺ പരീക്ഷ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം കാസർഗോഡ് ട്രൈബൽ ഡെവലൊപ്മെന്റ് ഓഫീസിൽ ഫെബ്രുവരി 15 നു മുൻപായി അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്;
കാസർഗോഡ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് : 9496070389, 8848979829