
കൊച്ചി: കേരളത്തിലെ പ്രമുഖ കണ്ണട വില്പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന് എംപി പ്രകാശനം ചെയ്തു. സ്ഥാപനത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. കുര്യന്‍സ് ഒപ്റ്റിക്കല്‍സ് ഡയറക്ടര്‍മാരായ സണ്ണി പോള്‍, ജിമ്മി പോള്‍, ജോജി പോള്‍, ജോണി പോള്‍, ജോജു ജോണി, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.