എംഎസ്എംഇകള്‍ക്കായുള്ള ആക്‌സിസ് ബാങ്കിന്റെ’ഇവോള്‍വ്’ ആറാം പതിപ്പിന് തുടക്കമായി

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി (എംഎസ്എംഇ) സംഘടിപ്പിക്കുന്ന വാര്‍ഷിക വിജ്ഞാന പങ്കാളിത്ത സെമിനാറായ ”ഇവോള്‍വ്”ന്റെ ആറാമത് പതിപ്പിന് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ 5 ട്രില്ല്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തുന്നതിനായി എംഎസ്എംഇകള്‍ക്കുള്ള പങ്ക് എന്നതാണ് ഈ വര്‍ഷത്തെ ഇവോള്‍വിന്റെ ഇതിവൃത്തം.

ഉദ്ഘാടന സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച പിപി മെര്‍ക്കന്റൈസിംഗ് സര്‍വീസസ് സ്ഥാപകനും എംഡിയുമായ മഹിം ഗുപ്ത, ഈ ലക്ഷ്യം നേടുന്നതിനു വേണ്ട മാര്‍ഗങ്ങള്‍ വിശദീകരിച്ചു. ഇവോള്‍വിന്റെ ആറാമത് പതിപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വ്യവസായ വിദഗ്ധരുമായി വിനിമയം നടത്താനും പഠിക്കാനും എംഎസ്എംഇ, എസ്എംഇ ഉപഭോക്താക്കള്‍ക്ക് ഇതുവഴി സാധിക്കുമെന്നും നിലവില്‍ ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണെും ഇത് 50 ശതമാനമായി ഉയര്‍ത്തണമെന്നും ഈ ലക്ഷ്യം നേടുന്നതിനായി എംഎസ്എംഇകള്‍ 2019-2025 കാലയളവില്‍ വളര്‍ച്ചയില്‍ കുതിപ്പു നേടണമെന്നും ആക്‌സിസ് ബാങ്ക് കൊമേഴ്‌സ്യല്‍ ബാങ്കിങ് കവറേജ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹിത് ജെയിന്‍ പറഞ്ഞു.

ഇന്ത്യയിലെ മൊത്തം സംരംഭങ്ങളുടെ 90%-ത്തോളം എംഎസ്എഇകളാണ്. രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായി 6.30 കോടി എംഎസ്എംഇകളാണ് രാജ്യത്തുള്ളത്. ഇക്കാരണത്താല്‍ത്തന്നെ എംഎസ്എംഇകളുടെ വരുമാന വര്‍ധനവ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ആക്‌സിസ് ബാങ്കും പങ്കാളികളായ ഡണ്‍ ആന്‍ഡ് & ബ്രാഡ്‌സ്ട്രീറ്റും ചേര്‍ന്ന് കൊച്ചി, മുംബൈ, ഡല്‍ഹി ഉള്‍പ്പടെ 26 നഗരങ്ങളിലാണ് ഇവോള്‍വ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. 2014ല്‍ ആരംഭിച്ച ഇവോള്‍വ് ഈ വര്‍ഷം 5000 ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ബാങ്ക് ലഭ്യമിടുന്നത്.

LEAVE A REPLY