അമ്മയ്ക്ക് വേണ്ടി വരനെ തേടുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആസ്താ വര്‍മ എന്ന നിയമ വിദ്യാര്‍ഥിനിയാണ് അമ്മയ്ക്കായി വരനെ തേടുന്നത്. ട്വിറ്ററില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വരനെ തേടുന്നത്.
’50 വയസുള്ള സുന്ദരനായ വരനെ അമ്മയ്ക്കുവേണ്ടി തേടുന്നു. വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്, നല്ല നിലയില്‍ ജീവിക്കുന്ന ആളാകണം’ എന്നിങ്ങനെയാണ് ട്വീറ്റ്. പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഒക്ടോബര്‍ 31ന് പോസ്റ്റ് ചെയ്ത ട്വീറ്റിന് അയ്യായിരത്തിലധികം പ്രതികരണങ്ങളും അമ്പതിനായിരത്തിലധികം റീ ട്വീറ്റുകളുമാണ് ലഭിച്ചത്.
Looking for a handsome 50 year old man for my mother! 🙂
Vegetarian, Non Drinker, Well Established. #Groomhunting pic.twitter.com/xNj0w8r8uq— Aastha Varma (@AasthaVarma) October 31, 2019