പരീക്ഷയെഴുതാന്‍ മടി; വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൈയ്യൊടിച്ചു

തൃശൂര്‍: ഒരേ ക്ലാസിലെ അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ത്ഥികളുടെ കൈയ്യൊടിഞ്ഞു. വ്യത്യസ്ത സംഭവങ്ങളിലായി ഒരേ ദിവസമാണ് കൈയ്യൊടിഞ്ഞത്. ബൈക്കില്‍ നിന്നും വീണെന്നും, ബസില്‍ കയറുമ്പോള്‍ വീണെന്നും, കളിക്കുമ്പോള്‍ വീണെന്നും ഒക്കെയായി വ്യത്യസ്ത സംഭവങ്ങളാണ് കുട്ടികള്‍ വീട്ടിലും സ്‌കൂളിലും അവതരിപ്പിച്ചത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലുപേരാണ് പരീക്ഷയെഴുതുന്നത് ഒഴിവാക്കാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. ഗൂഗിളില്‍ തെരഞ്ഞാണ് കൈ ഒടിക്കാനുള്ള വിദ്യ കണ്ടെത്തിയതെന്നും പറയുന്നു.