മാവോയിസറ്റ് വേട്ട സര്‍ക്കാരിന്റെ നാടകമോ? ഒന്ന് നേരെ നില്‍ക്കാന്‍ കഴിയാത്തവരെ എന്തിന് വെടിവെച്ചു? സംശയങ്ങളേറുന്നു

ഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ട. ഇതില്‍ മാവോയിസ്റ്റുകളായ ഏകദേശം ആറോളം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ പോയ വനിതകളുള്‍പ്പെട്ട സംഘത്തിനു നേരെ മാവോയിസ്റ്റ് തലവന്‍ മണിവാസകത്തിന്റെ നേതൃത്തില്‍ വെടിവെപ്പ് നടന്നിരുന്നെന്നെന്നും എന്നാല്‍ പോലീസുകാര്‍ പരിക്ക് പറ്റാതെ രക്ഷപ്പെടുകയായിരുന്നെന്നും അന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പലവിധത്തിലുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. വെടിവെപ്പില്‍ പൊലീസിന് പരിക്കേല്‍ക്കാത്തത് തന്നെയാണ് പ്രധാന സംശയം. മാത്രമല്ല ഇവരുടെ വീഡിയോ പുറത്തു വരുകയും ചെയ്തു.

അതിനിടെ കീഴടങ്ങാനിരുന്ന മണിവാസകത്തിനെയും സംഘത്തേയുമാണ് ഇവര്‍ വെടിവെച്ചതെന്നും പരക്കെ അറിയപ്പെടുന്നുണ്ട്. ഇത്രയൊക്കെയായിട്ടും ഒരു ഏറ്റുമുട്ടല്‍ നടന്നതിന്റെ യാതൊരു ലക്ഷണവും സംഭവസ്ഥലത്തില്ലെന്നതാണ് ആശ്ചര്യം.

കൂടാതെ മാവോയിസ്റ്റുകള്‍ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുണ്ട്. ഭക്ഷണം കഴിക്കുന്നവര്‍ക്ക് നേരെയാണ് നിറയൊഴിച്ചതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അവരെകൊണ്ട് കാട്ടില്‍ താമസിക്കുന്നവര്‍ക്ക് യാതൊരു ഉപദ്രവവും ഉണ്ടായിരുന്നില്ല എന്നതാണ് ആദിവാസികളുടെമൊഴി. വര്‍ഷങ്ങളായി അവര്‍ വന്നു പൊകുന്നുണ്ട്. മറ്റുള്ളവരെപ്പോലെ ഞങ്ങളുടെ വസ്തുക്കള്‍ മോഷ്ടിക്കുകയോ ഞങ്ങളോട് പോരാടാന്‍ ആവശ്യപ്പെടുകയോ അവര്‍ ചെയ്തി്ടില്ലെന്നും പറയുന്നു.

കേരളത്തില്‍ മുമ്പ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന് പകരം വീട്ടാന്‍ അവര്‍ക്ക് എന്നേ ആക്രമണങ്ങള്‍ കേരളത്തില്‍ അഴിച്ച് വിടാമായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെയോ സാദാ പൊലീസുകാരന് നേരെയോ പോലും അവര്‍ ആക്രമണം നടത്തിയിട്ടില്ല. ഒരു പൊലീസ് സ്റ്റേഷന് നേരെ കല്ല് പോലും എറിയാത്തവരാണ് അവര്‍. അത്തരക്കാരായിരുന്നു ഇവരെന്നാണ് ആദിവാസികളുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. എന്നിട്ടും പിണറായി സര്‍ക്കാരിന്റെ തണ്ടര്‍ബോള്‍ട്ട് സംഘം എന്തിനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് മനസിലാകുന്നില്ല.

അതേസമയം നേരെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആരോഗ്യമില്ലാത്തവരാണ് ഈ പറയുന്ന മാവോവാദികളെന്നും പറയപ്പെടുന്നുണ്ട്. കൂട്ടത്തില്‍ മരിച്ച ഒരാളുടെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുമുണ്ട്. എന്തായാലും ഈ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അത് എത്തരത്തിലുള്ളതാണ് എന്നതേ അറിയേണ്ടതുള്ളു.