ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ ഫീസ് വര്‍ധനയും തുടര്‍ന്നുണ്ടായ സമരവും വീണ്ടും രാജ്യസഭയില്‍. ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ദിഗ്വിജയ് സിംഗും സിപിഎം അംഗം കെ.കെ.രാഗേഷും നോട്ടീസ് നല്കി. ഫീസ് വര്‍ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്റെ ആദ്യ ഘട്ടത്തിലും വിഷയം പാര്‍ലമെന്റിലെത്തിയിരുന്നു.