ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ഫിറോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ യുവതി വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്ന് യുവതിക്കെതിരെ ഫിറോസ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. തുടര്‍ന്നാണ് ആഷിഷ് പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി സി.ഐ ബോബന്‍ മാത്യുവും എസ്.ഐ എം.ആര്‍ അരുണ്‍കുമാറും പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ ജസ്ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു. വേശ്യയെന്നും ശരീരം വില്‍ക്കുന്നവളെന്നും വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.