വൈ 90 വിപണിയില്‍: വില വെറും 6990/- രൂപ മാത്രം

കൊച്ചി: പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വിവോ തങ്ങളുടെ പുതിയ മോഡല്‍ വൈ 90 പുറത്തിറക്കി. ബജറ്റ് ഫ്രണ്ട്‌ലി എന്ന ലേബലില്‍ വിപണി കീഴടക്കാനൊരുങ്ങുന്ന സ്മാര്‍ട്‌ഫോണിന് 6,990/- രൂപ മാത്രമാണ് വില. 4030 എം.എ.എച്ച് കപ്പാസിറ്റിയില്‍ ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫും, 6.22 ഇഞ്ചിന്റെ ഹാലോ ഫുള്‍ വ്യൂ ഡിസ്‌പ്ലേ, ഫേസ് ആക്‌സസ് സാങ്കേതിക വിദ്യ തുടങ്ങിയായാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

വൈ 90, ബ്ലാക്ക്-ഗോള്‍ഡ് നിറങ്ങളില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും സ്വന്തമാക്കാം. 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, ജി.ബി റാം, 16 ജി.ബി ഇന്റേര്‍ണല്‍ മെമ്മറി, 256 ജി.ബി വരെ വികസിപ്പിക്കാവുന്ന എക്‌സ്‌റ്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.