മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ബി.ജെ.പി ആഹ്വാനം

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സംഭാവന നല്‍കണമെന്ന് ബി.ജെ.പിയുടെ ആഹ്വാനം. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ബി.ജെ.പി സംസ്ഥാന നേതാവ് എ.ടി രമേശ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി ആഹ്വാനം ചെയ്യില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നവരെ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഈ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേള്‍ം അഭിപ്രായപ്പെട്ടു.