ചെക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ മദ്യപിച്ച് കോടതിയിലെത്തിയ ആള്‍ അകത്തായി. പ്രതിക്ക് ജാമ്യം അനിവദിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ജാമ്യക്കാരനെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
മദ്യലഹരിയില്‍ കോടതിയിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശി ബിജു ചെല്ലപ്പന്‍ (44) ആണ് റിമാന്‍ഡിലായത്. സുഹൃത്ത് ശ്രീകാന്തിനൊപ്പമാണ് ഇയാള്‍ കോടതിയിലെത്തിയത്. ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം നില്‍ക്കാനാണ് ഇരുവരും എത്തിയത്.
ഇരുവരുടെയും ഉറപ്പിന്മേല്‍ പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ക്കിടെ ബിജു മദ്യലഹരിയിലാണെന്ന് കോടതിക്ക് സംശയമായി. ഇതോടെ പൊലീസിനെ വരുത്തി വൈദ്യ പരിശോധന നടത്തി. മദ്യപിച്ചെന്ന് ബോധ്യമായതോടെ ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.