കരാട്ടേ വൈഷ്ണവിയുടെ മരണത്തില്‍ ഞെട്ടി കൂട്ടുകാര്‍; അമ്മയെക്കുറിച്ച് വാചാലയാകുന്ന അവള്‍ അച്ഛനെ കുറിച്ച് ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല… കൂട്ടുകാരെ വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടുമില്ല

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ അമ്മയ്ക്കും മകള്‍ക്കും ഒപ്പം കത്തിയമര്‍ന്നത് ഒരുപിടി സ്വപ്നങ്ങള്‍. പനച്ചമൂട്ട് വൈറ്റ് മെമ്മേറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്ന വൈഷ്ണവിക്ക് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അമ്മ ലേഖ.

എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന വൈഷ്ണവി മെഡിക്കല്‍ പ്രവേശന പരിക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേരുകയും ചെയ്തിരുന്നു.

കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്ന വൈഷ്ണവിയെ കരാട്ടേ വൈഷ്ണവി എന്നാണ് സഹപാഠികള്‍ വിളിച്ചിരുന്നത്. അമ്മയെ കുറിച്ച് കൂട്ടുകാരോട് എപ്പോഴും സംസാരിക്കുന്ന വൈഷ്ണവി അച്ഛനെ കുറിച്ച് അധികം സംസാരിക്കാറില്ലായിരുന്നു. അടുത്ത കുറേ നാളുകളായി വൈഷ്ണവി മാനസികപ്രയാസം അനുഭവിച്ചിവുന്നതായി സഹപാഠികള്‍ പറലുന്നു. വീട് ജപ്തി ഭീഷണിയിലാണെന്ന വിവരം ചില സഹപാഠികളോട് പങ്കുവെച്ചിരുന്ന വൈഷ്ണവിക്ക് വീട് നഷ്ടപ്പെടുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ക്ലാസ് ലീഡറായിരുന്ന അവള്‍ ഒരിക്കല്‍ പോലും തങ്ങളെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കൂട്ടുകാര്‍ പറയുന്നു.

LEAVE A REPLY