ആഗോള നിക്ഷേപ ഗുരുവായ വാറന്‍ ബുഫെ ലോകത്തിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് കമ്പനി ആയ ആമസോണിന്റെ ഓഹരികൾ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. 483,300 ആമസോണ്‍ ഓഹരികളാണ് വാറന്‍ ബുഫെ ചെയര്‍മാനായ ബെര്‍ക്ക്ഷെയര്‍ ഹാത്വെ എന്ന സ്ഥാപനം വാങ്ങിയത്. 90 കോടി ഡോളറില്‍ അധികമാണ് ഓഹരികളുടെ മൂല്യം.
ആപ്പിൾ ആണ് ഓഹരികൾ കൈവശമുള്ള മറ്റൊരു കമ്പനി. ആപ്പിളിന്റെ 25 കോടി ഷെയറുകളാണ് വാറന്‍ ബുഫെയുടെ കൈവശമുള്ളത്. ആമസോണിനെ സംബന്ധിച്ച് മൊത്തം ഓഹരികളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇതെങ്കിലും ഓഹരികള്‍ ബെര്‍ക്ക്ഷെയര്‍ ഹാത്വെയ്ക്ക് മുതല്‍ക്കൂട്ടാകും എന്നാണ് വില ഇരുത്തല്.