ആലപ്പുഴ പട്ടണക്കാട് ഒന്നര വയസുകാരിയെ കൊന്നതല്ല, കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചതിനെ തുടര്‍ന്ന് അബദ്ധത്തില്‍ സംഭവിച്ചതെന്ന് അമ്മ ആതിരയുടെ മൊഴി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നും യുവതി പറയുന്നു. എന്നാല്‍ അബദ്ധം പറ്റിയതെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമാണ് ഇതെന്നകാണ് പോലീസ് നിഗമനം. അതുകൊണ്ട് തന്നെ പോലീസ് യുവതിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.
ഇരുജാതിയില്‍പ്പെട്ട ആതിരയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. കല്ല്യാണ ശേഷം ഭര്‍ത്തൃവീട്ടുകാരുമായി ഒരിക്കലും സഹകരിച്ചു പോകാന്‍ ആതിരയ്ക്കായില്ല. ഭര്‍ത്താവും ഭാര്യയ്‌ക്കൊപ്പമാണ് നിന്നത്. ദേഷ്യം വന്നാല്‍ ആതിര എന്തും ചെയ്യുമായിരുന്നു.
ഷാരോണിന്റെ അമ്മയെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചെന്ന കേസില്‍, കുഞ്ഞിന് നാലുമാസം മാത്രം പ്രായമുള്ളപ്പോള്‍ കുഞ്ഞുമായി ആതിര ആലപ്പുഴ സബ് ജയിലില്‍ ആറുദിവസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസില്‍ ഷാരോണും ജയിലിലായിരുന്നു. ഷാരോണിന്റെ സഹോദരിയുടെ കൈ ഇരുവരും ചേര്‍ന്ന് തല്ലിയൊടിച്ച സംഭവവും വീട്ടിലുണ്ടായി. വീട്ടിലെ മറ്റുള്ളവര്‍ക്ക് കുഞ്ഞിന്റെ മരണവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.