അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണിയുടെ ആശുപത്രിയിലെ അവസാന നിമിഷങ്ങള്‍ വിവരിച്ച് മരുമകനും മുന്‍ കളക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ജോസഫ് മേനാച്ചേരി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാണി സാറിന്റെ മരണനിമിഷങ്ങള്‍ മരുമകന് പങ്കുവെച്ചിരിക്കുന്നത്.
മരണത്തിലേക്ക് അടുക്കുകയായിരുന്നുവെന്ന് മാണി സാര്‍ അറിഞ്ഞിരുന്നുവെന്നും, അവസാനമായി കുര്‍ബാന സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായും തുടര്‍ന്ന് കുര്‍ബാന നല്കി, മകന് ജോസ്.കെ. മാണി എത്താന്‍ വരെ മരണം കാത്തിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
അവസാന ശ്വാസം വരെ മാണി സാറിനു നല്ല ബോധമുണ്ടായിരുന്നു. മരണസമയത്ത് ഒരു കൈ ഭാര്യ കുട്ടിയമ്മയുടെയും മറുകൈ മകന് ജോസ്.കെ. മാണിയുടെയും കയ്യിലും മുറുകെ പിടിച്ചിരുന്നു. ഏറ്റവും ശാന്തമായ മരണമായിരുന്നു മാണി സാറിന്റേതെന്നും കുറിപ്പിലൂടെ വിവരിക്കുന്നു. ജനഹൃദയങ്ങളില്‍ മാണി സാര്‍ ജീവിക്കും. അദേഹം ഒരിക്കലും മരിക്കില്ല.. എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.