തടിയൊക്കെ കുറച്ച് സ്ലിംബ്യൂട്ടിയായി മീരാ ജാസ്മിന്‍… സിനിമ ലോകത്തേക്ക് തിരികെ വരാനുള്ള ഒരുക്കമോ… ആകാംക്ഷയോടെ ആരാധകര്‍

നടി മീരാജാസ്മിന്‍ തടിയൊക്കെ കുറച്ച് സ്ലീം ബ്യൂട്ടി ആയിരിക്കുന്നു.. സിനിമ ലോകത്തേക്ക് തിരികെ വരാനുള്ള ഒരുക്കമാണോ ഇതെന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

അതിശയിപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. മുന്‍പത്തെക്കാള്‍ ചെറുപ്പവും ചുറുചുറുക്കുമുള്ള മീര ജാസ്മിനാണ് പുതിയ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മീര വീണ്ടും സിനിമയില്‍ സജീവമാകാനുള്ള മേക്ക്ഓവറാണോയിതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

വിവാദങ്ങള്‍ സജീവമായതോടെയാണ് മലയാള സിനിമയില്‍ നിന്നും മീര ജാസ്മിന്‍ ചെറിയ ഇടവേള എടുത്തത്. 2001-ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. തുടര്‍ന്ന് മലയാളത്തില്‍ മീരയുടേതായി നിരവധി ഹിറ്റ് സിനിമകള്‍ ഉണ്ടായിരുന്നു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും മീര ജാസ്മിന്‍ സജീവമായിരുന്നു. കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു.

2007 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ തിരക്കേറിയ നടിയായിരുന്നു മീര. ഇതോടെ മലയാളത്തിലേക്കുള്ള അവസരങ്ങളും കുറഞ്ഞു. തുടര്‍ന്ന് വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷയായി. കഴിഞ്ഞ വര്‍ഷം മീര ജാസ്മിന്റേതായി പുറത്ത് വന്ന ഒരു ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ഒരു ജ്വല്ലറിയില്‍ സഹോദരിയ്ക്കൊപ്പമെത്തിയ മീരയുടെ ചിത്രങ്ങളായിരുന്നു വൈറലായത്. ചിത്രത്തില്‍ വളരെയധികം തടിവെച്ച മീരയുടെ രൂപമാണ് ആരാധകരെ ഞെട്ടിച്ചത്.

സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ഗോപിയാണ് മീര ജാസ്മിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മീരയ്‌ക്കൊപ്പമുള്ള ചിത്രം അരുണ്‍ ഗോപി പങ്കുവെച്ചത്. ഇരുവരും ദുബായില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളായിരുന്നിത്.