കളിക്കാന്‍ കളിപ്പാട്ടങ്ങളോ ഇടാന്‍ വര്‍ണ്ണക്കുപ്പായങ്ങളോ ഇല്ല; കട്ടിലിനടിയില്‍ നിന്നും കണ്ടെടുത്തത് കുഞ്ഞിനെ തല്ലി ഒടിഞ്ഞ വടികള്‍

ചേര്‍ത്തല : കളിക്കാന്‍ കളിപ്പാട്ടങ്ങളില്ല, പുത്തന്‍ വര്‍ണ്ണക്കുപ്പായങ്ങളില്ല… ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട കൊല്ലംവെളി കോളനിയിലെ ആദിഷയുടെ വീട്ടിലെത്തിയ പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒരു പിഞ്ചുകുഞ്ഞ് വളര്‍ന്ന വീടാണെന്നതിന്റെ ഏക തെളിവ് അയയില്‍ കിടന്ന പഴയ കുഞ്ഞുടുപ്പ് മാത്രമായിരുന്നു. ഒരു കളിപ്പാട്ടം പോലും അവിടെങ്ങും കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞില്ല. കുഞ്ഞിനെ കിടത്തിയിരുന്ന മുറി പരിശോധിച്ച സംഘത്തിന് കട്ടിലിന് അടിയില്‍ നിന്നും കുഞ്ഞിനെ തല്ലാന്‍ ഉപയോഗിച്ചിരുന്ന വടികളാണ് കിട്ടിയത്.

കുഞ്ഞിന്റെ കരച്ചിലും വഴക്കും സൈ്വര്യജീവിതത്തിന് തടസമാണെന്നും അതുകൊണ്ടാണ് കുഞ്ഞിനെ കൊന്നുകളഞ്ഞതെന്നുമാണ് ഇന്നലെ ആതിര നല്‍കിയ മൊഴി. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നും അവര്‍ പറഞ്ഞു.

കൊലപാതകം നടന്ന ദിവസം ഉറക്കാന്‍ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കിടന്ന് കരഞ്ഞതിനാല്‍ കരഞ്ഞ. ഇതേതുടര്‍ന്ന് കുഞ്ഞിനെ അടിച്ചു. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈകൊണ്ട് പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചുവെങ്കിലും പിടി വിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്ക് പുറത്തിറങ്ങിയത്.