ന്യൂഡല്‍ഹി: ഈ മാസം 11ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 213 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. കൊലപാതകം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഈ സ്ഥാനാര്‍ത്ഥികള്‍. നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന 1279 സ്ഥാനാര്‍ത്ഥികളില്‍ 1266 പേരുടെ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാണ് കേസുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 13 സ്ഥാനാര്‍ത്ഥികളുടെ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായില്ല. 1266 സ്ഥാനാര്‍ത്ഥികളില്‍ 12 ശതമാനം പേരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. 10 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. 25 സ്ഥാനാര്‍ത്ഥികള്‍ കൊലപാതകശ്രമത്തിനെതിരായ കേസുകളില്‍ പ്രതിയാണ്.
നാല് പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസുണ്ട്. 16 പേര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരായ കേസിലും 12 പേര്‍ വിദ്വേഷ പ്രസംഗത്തിനുള്ള കേസിലും പ്രതിയാണ്.