ദിലീപ്-കാവ്യ ദമ്പതികളുടെ പുതിയ ചിത്രം പുറത്തുവിട്ട് ദിലീപ് ഓണ്‍ലൈന്‍

വിവാഹ ശേഷം മറഞ്ഞു നില്‍ക്കുന്ന നടി കാവ്യാ മാധവനുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തു വരുന്ന ചിത്രങ്ങളൊക്കെ വൈറലാകുകയുമാണ്.

ഭര്‍ത്താവ് ദിലീപിനൊപ്പമുള്ള കാവ്യാമാധവന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പായ ‘ദിലീപ് ഓണ്‍ലൈന്‍’ ആണ് ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മഹാലക്ഷ്മി എവിടെ എന്നാണ് അധികംപേര്‍ക്കും അറിയേണ്ടത്.

ഒരു മേശയ്ക്ക് ഇരുവശവും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ക്യാമറയിലേയ്ക്ക് നോക്കുന്ന കാവ്യയുടെ മുഖത്തേയ്ക്ക് നോക്കി ഇരിക്കുന്ന ദിലീപിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞഷര്‍ട്ട് ധരിച്ച് പുതിയ ചിത്രത്തിന്റെ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു കുഞ്ഞിനെ കാവ്യ താലോലിക്കുന്ന ചിത്രം അടുത്തിടെ വൈറലായിരുന്നു. ഇത് ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടേതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.