തൊടുപുഴയില്‍ കുഞ്ഞിനെ മര്‍ദ്ദിച്ച അരുണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ‘അവനെ ഞങ്ങള്‍ക്ക് വിട്ടുതരൂ…’ എന്ന് കൂകി വിളിച്ച് നാട്ടുകാര്‍

തൊടുപുഴ : ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി അരുണ്‍ ആനന്ദിനെ കൃത്യം നടത്തിയ വാടക വീട്ടിലെത്തിച്ച് പോലീസ് തെളിവെടുക്കുകയാണ്. പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ തന്നെ കൂകി വിളികളുമായി നാട്ടുകാര്‍ അവിടെ തടിച്ചു കൂടിയിരുന്നു. ‘അവനെ ഞങ്ങള്‍ക്ക് വിട്ടുതരൂ…’ എന്ന് നാട്ടുകാര്‍ കൂകി വിളിച്ചു.

കുട്ടിയുടെ തലപൊട്ടി പുറത്തു വന്ന രക്‌രം ഇവിടെ നിന്ന് തുടച്ചുമാറ്റിയിരുന്നു. വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇയാളെ വീട്ടില്‍ എത്തിച്ച് കൂടുതല്‍ നിര്‍ണ്ണായക തെളിവുകള്‍ എടുക്കുകയാണ്.

അതേസമയം, അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴുവയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വരുന്നത്. കുഞ്ഞിന്റെ നില അതീവ ഗുരുതവമായി തുടരുകയാണ്.

മര്‍ദ്ദനത്തില്‍ തലയോട് പൊട്ടിയ കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. 12 മണിക്കൂര്‍ കൂടി വെന്റിലേറ്റര്‍ സഹായം തുടരും. കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല.