തിരുവല്ലയില്‍ വിവാഹാഭ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയെ യുവാവ് നടുറോഡില്‍ പെട്രോളൊഴിച്ച് കത്തിച്ചു

പത്തനംതിട്ട : തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പിന്നാലെ ബൈക്കിലെത്തിയ അജിന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയ്ക്ക് മേല്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ അയിരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു (18)വിനെ പോലീസ് അറസ്റ്റു ചെയ്തു.