ഒസാമ ബിന്‍ ലാദന്റെ മകനെ തിരഞ്ഞ് അമേരിക്ക, വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം

ഒസാമ ബിന്‍ ലാദന്റെ മകനായുള്ള തിരച്ചില്‍ അമേരിക്ക ശക്തമാക്കി. 2015 ല്‍ അച്ഛനെ കൊന്നതിന് പകരമായി അമേരിക്കയ്ക്കും സഖ്യകക്ഷികളുടെ നേര്‍ക്കും ആക്രമണം നടത്തുമെന്ന് ഒസാമയുടെ മകന്‍ ഹംസ ബിന്‍ ലാദന്‍ ഭീഷണി മുഴക്കിയിരുന്നു.

2017ല്‍ അമേരിക്ക ഹംസ ബിന്‍ ലാദനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ കണ്ടെത്തുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഹംസയുടെ വിവരങ്ങള്‍ അറിയുന്നവര്‍ അമേരിക്കയ്ക്ക് കൈമാറിയാല്‍ നീതിയുക്തമായ പ്രതിഫലം തരാമെന്നാണ് വാഗ്ദാനം.

2011 ല്‍ നടന്ന അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഹംസ ബിന്‍ ലാദല്‍ എവിടെയുണ്ടെന്നു കൃത്യമായ വിവരം ലഭ്യമായിട്ടില്ല. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ , സിറിയ എന്നിവിടങ്ങളിലോ അല്ലെങ്കില്‍ ഇറാനില്‍ വീട്ടു തടങ്കലിലോ ആണ് ഹംസ ബിന്‍ ലാദന്റെ താമസമെന്നാണ് അഭ്യൂഹങ്ങള്‍.